ബദൽ പാതകളുടെ നിർമാണം ഉടൻ ആരംഭിക്കണം: കെവിവിഇഎസ്
കല്‍പ്പറ്റ: വയനാടിനെ ഇതര ജില്ലകളുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതകളുടെ നിര്‍മാണം അടിയന്തരമായി ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. താമരശേരി ചുരത്തില്‍ മിക്ക ദിവസങ്ങളിലും ഭാഗികമോ പൂര്‍ണമോ ആയ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയിരിക്കയാണ്. അറ്റകുറ്റപ്പണി നടക്കുന്ന പക്രന്തളം ചുരത്തിലും ഇടയ്ക്കിടെ ഗതാഗത തടസം ഉണ്ടാകുന്നുണ്ട്. മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ്, പൂഴിത്തോട്-പടിഞ്ഞാറത്തറ,വിലങ്ങാട്-കുഞ്ഞോം, അമ്പായത്തോട്-തവിഞ്ഞാല്‍ റോഡുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്ന് ആവശ്യവും ഉന്നയിച്ചു.
പ്രസിഡന്റ് ജോജിന്‍ ടി. ജോയി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍, മത്തായി ആതിര, സി.വി. വര്‍ഗീസ്, സി. രവീന്ദ്രന്‍, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എം. മുജീബ്, വി.ഡി. ജോസ്, ഇ. ഹൈദ്രു, കെ.കെ. അമ്മദ് ഹാജി, പി.കെ. അബ്ദുറഹ്മാന്‍, അബ്ദുള്‍ നാസര്‍, എന്‍.പി. ഷിബി, താരിഖ് കടവന്‍, അബ്ദുള്‍ ഖാദര്‍, ടി.പി. ഓമനക്കുട്ടന്‍, പി. രഞ്ജിത്ത്, അഷ്‌റഫ് കൊട്ടാരം, സി. റഷീദ്, സുബൈര്‍ അത്തിലന്‍, നജീബ് പൂങ്ങാടന്‍, സലിം മേമന, അസ്‌ലം ബാവ, അനില്‍കുമാര്‍, നിസാര്‍ ദില്‍വേ, ജോയി പനമരം, റഫീഖ് മേപ്പാടി, ജോണി പെരിക്കല്ലൂര്‍, ഹരീന്ദ്രന്‍ ചീരാല്‍, ജോയി പേര്യ, മുനീര്‍ നെടുങ്കരണ, ഷൈജല്‍ കുന്നത്ത്, സി.എച്ച്. ഷൈജല്‍, ജലീല്‍ മൂലങ്കാവ്, ഗോപന്‍ മാനന്തവാടി, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, കെ.എസ്. അമ്പിളി എന്നിവര്‍ പ്രസംഗിച്ചു
