Event More NewsFeature NewsNewsPoliticsPopular NewsRecent News

യങ് ഡെമോക്രാറ്റ്സ് സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ: യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്വാതന്ത്ര്യത്തിന്റെ കാവലാളാകാം, ജനാധിപത്യത്തിന്റെ പോരാളികളാകാം” എന്ന സന്ദേശവുമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു.

കൽപ്പറ്റയിൽ നടന്ന പരിപാടിയിൽ ജില്ലാ കൺവീനർ കെ. എസ്. മുഹമ്മദ് സകരിയ്യ ദേശീയ പതാക ഉയർത്തി. ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം മുഹമ്മദ് സലാഹുദ്ധീൻ കെ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ദിനംപ്രതി അപകടാവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും യുവതലമുറ മുന്നിൽ നിൽക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ജില്ലാ ജോയിന്റ് കൺവീനർമാരായ മുഹമ്മദ് അജ്നാസ് പി കെ, മുഹമ്മദ് അൻഷിഫ് പി, ഓർഗനൈസിംഗ് കമ്മിറ്റിയംഗം മുഹമ്മദ് അനസ് കെ വി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *