എച്ച്ഡിഎഫ്സി പരിവർത്തൻ പദ്ധതി; സ്മാർട്ട് സ്കൂൾ ഉദ്ഘാടനം ചെയ്തു
കരിങ്ങാരി: എച്ച്‌ഡിഎഫ്‌സി പരിവർത്തൻ പദ്ധതിയിലൂടെ നിർമിച്ച സ്‌മാർട്ട് സ്കൂളിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഉഷ വിജയൻ കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ നിർവഹിച്ചു എച്ച് ഡി എഫ് സി ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് എച്ച്ഡിഎഫ്സി പരിവർത്തൻ ഈ പദ്ധതി വഴി മാനന്തവാടി ഉപജില്ലയിലെ പതിനാല് വിദ്യാലയങ്ങളിൽ സ്മാർട്ട് സ്കൂൾ പദ്ധതി നടപ്പിലാക്കി. ഇൻ്റാക്ടീവ് പാനലുകൾ ഉൾപ്പെട്ട സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ലബോറട്ടറി ഉപകരണങ്ങൾ ഉൾപ്പെടുത്തിയ സ്റ്റെം ലബോറട്ടറികൾ, ലൈബ്രറികൾ,വാട്ടർ പ്യൂരിഫയറുകൾ എന്നിവ സ്ഥാപിക്കുകയും സ്‌ൾ കെട്ടിടങ്ങളുടെ പെയിൻ്റിംഗ്, ഫ്ളോറിങ് എന്നിവ പൂർത്തിയാക്കി പൊടിരഹിത ക്ലാസ് റൂമുകൾ ഒരുക്കുകയും ചെയ്തു.
കുട്ടികൾക്കായി സ്പോർട്‌സ് കിറ്റുകളും വിതരണം ചെയ്തു ഗ്രാമീണ മേഖലകളിലെ പൊതു വിദ്യാലയങ്ങളിൽ ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് വിദ്യാഭ്യാസത്തിലൂടെ ഭാവി തലമുറയെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനാണ് ഈ പദ്ധതിയുടെ നിർവഹണ ഏജൻസിയായി പ്രവർത്തിച്ചു വരുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഖമർ ലൈല അധ്യക്ഷയായിരുന്നു . എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ നീരജ് യു ജോഷി പദ്ധതി വിശദീകരണം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ എം ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ നാസർ എസ് ,മൊയ്തു യു, രാകേഷ്, പരിവർത്തൻ പ്രൊജക്ട് ഡയറക്‌ടർ എൻ ഗോപാലകൃഷ്‌ണൻ, ഹെഡ് മാസ്റ്റർ ജോൺസൺ എം എ, മനോജ് മാത്യു, റഷീദ് കെ പി, മഞ്ജു, ബാലൻ പുത്തൂർ, മമ്മൂട്ടി കെ, സിന്ധു കെ എം, ഡോ രജീഷ്, ഗായത്രി തുടങ്ങിയവർ
