Feature NewsNewsPopular NewsRecent News

അന്താരാഷ്ട്ര കടുവ ദിനാചരണം സംഘടിപ്പിച്ചു

പനമരം: അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചും സംയുക്തമായി പനമരം ഗവ. ടി.ടി.ഐയിൽ വെച്ച് കടുവ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ലക്ഷ്മി ആലക്കാമുറ്റം നിർവ്വഹിച്ചു. വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നജ്‌മൽ അമീൻ എം.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ. ടി.ടി.ഐ പ്രിൻസിപ്പാൾ സന്തോഷ് എം.കെസ്വാഗതം ആശംസിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ ഷാജഹാൻ കോവ, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ് മേരി ജോസ് എന്നിവർ ചടങ്ങിൽആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കടുവകളുടെ ആവാസവ്യവസ്ഥകളെയും സംരക്ഷണത്തെയും കുറിച്ച് മാനന്തവാടി മേരിമാതാകോളേജ് അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ. സനു വി.എഫ് ബോധവൽക്കരണക്ലാസ് നയിച്ചു. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് സെക്ഷൻഫോറസ്റ്റ് ഓഫീസർ സി.എസ്. വേണു നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും സോഷ്യൽ ഫോറസ്ട്രി ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *