Feature NewsNewsPopular NewsRecent News

രാമായണ പാരായണ പ്രശ്നോത്തരി നടത്തി

പുൽപ്പള്ളി: പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിൽ രാമായണ പാരായണ പ്രശ്നോത്തരി സംഘടിപ്പിച്ചു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ സി. വിജേഷ് ഉദ്ഘാടനം ചെയ്‌തു. രാമായണ മാസാചരണ കമ്മിറ്റി പ്രസിഡന്റ് ഐക്കരശ്ശേരി ഗോപാലകൃഷ്‌ൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബു, കെ.അമൃത, പി.ആർ. തൃദീപ്‌കുമാർ, മോഹനൻ തൂപ്ര, എൻ. പ്രഭാകരൻ നായർ, ഇന്ദിര സുകുമാരൻ, ലീന വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.രാമായണ പാരായണ മത്സരത്തിൽ പൊതുവിഭാഗത്തിൽ രഞ്ജിനി സ്വസ്‌തിക ഒന്നാം സ്ഥാനവും കെ.കെ. ഓമന രണ്ടാം സ്ഥാനവും വിജയലക്ഷ്‌മി നമ്പീശൻ, പ്രസന്ന ഗിരീഷ് എന്നിവർ മൂന്നാം സ്ഥാനവും നേടി. വിദ്യാർഥികളുടെ വിഭാഗത്തിൽ പി.എസ്. ലഷ്മിറാം ഒന്നാം സ്ഥാനവും ശ്രദ്ധ അനുരാഗ് രണ്ടാം സ്ഥാനവും സ്വസ്ത‌ിക മൂന്നാം സ്ഥാനവും നേടി.

രാമായണ പ്രശ്നോത്തരി മത്സരത്തിൽ പൊതുവിഭാഗത്തിൽ ഉഷ ഒന്നാം സ്ഥാനവും വിജയ ലക്ഷ്മ‌ി രണ്ടാം സ്ഥാനവും ബിന്ദു വേണുഗോപാൽ, അപർണ എന്നിവർ മൂന്നാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ആദിത്യൻ ഒന്നാം സ്ഥാനവും അഭിരാമി സുരേഷ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കെ.എസ്. ആദിത്യ ഒന്നാം സ്ഥാനവും ലഷ്‌മി റാം രണ്ടാം സ്ഥാനവും പരിണയ ബിജു മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ എസ്. സ്‌കന്ദൽ ഒന്നാം സ്ഥാനവും ശ്രീഹരി രണ്ടാം സ്ഥാനവും അശ്വിൻ അനീഷ് മൂന്നാം സ്ഥാനവും നേടി. ഞായറാഴ്‌ച രാവിലെ പത്തിന് ക്ഷേത്രം അഗ്രശാലയിൽ നടക്കുന്ന രാമായണ സത്രം ചടങ്ങിൽ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുത്ത മുഴുവനാളുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. രാമയണ സത്രത്തിൽ എസ്. പ്രബോധ്‌കുമാറിൻ്റെ ആധ്യാത്മിക പ്രഭാഷണവുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *