പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി പുനഃരാരംഭിക്കണം:വ്യാപാരി വ്യവസായി സമിതി
ദ്വാരക: പിച്ചങ്കോടിലെ പൊരുന്നന്നൂർ
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി പുനഃരാരംഭിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ദ്വാരക യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ മാണിതലച്ചിറ സ്വാഗതമാശംസിച്ചു. കെ കരീം അധ്യക്ഷത വഹിച്ചു. സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എം എസ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്‌തു. ഇ.കെ മധു അനുശോചന പ്രമേയം അവതരിപ്പിച്ചു. മാണി തലച്ചിറ റിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി എടവക ദയാ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടിയുള്ള വീൽചെയറുകളും വാക്കറുകളും സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി. ദ്വാരകയിലെ മുതിർന്ന വ്യാപാരി എം മുഹമ്മദ് സമൂഹത്തിന് മാതൃകയായ പൊതുപ്രവർത്തകൻ ഷാജൻ ജോസ്, പി.സന്തോഷ് എന്നിവരെ ആദരിച്ചു.
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ മൊമെന്റോ നൽകി ആദരിച്ചു. ഏരിയ സെക്രട്ടറി പി സന്തോഷ്, ടി എം ഉമ്മർ, ടി പ്രകാശൻ, സിസിലി എന്നിവർ സംസാരിച്ചു.ദയാ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ഫ്രാൻസിസ് മാഷ് സംസാരിച്ചു. ഫൈസൽ നന്ദി പറഞ്ഞു പുതിയ യൂണിറ്റ് ഭാരവാഹികളായി സെക്രട്ടറി മാണി തലച്ചിറ, പ്രസിഡന്റ് കെ കരീമിനെയും, ട്രഷറർ ബിനുവിനെയും തെരഞ്ഞെടുത്തു.
