Feature NewsNewsPopular NewsRecent News

‘ദുരന്ത ബാധിതരുടെ വിഷയം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും, രണ്ട് ലക്ഷം ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യും’: ടി. സിദ്ധിഖ്

വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മൈക്രോ പ്ലാൻ വഴി സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ അടിയന്തര സാമ്പത്തിക സഹായം ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രി ടി. സിദ്ധിഖ്. വിഷയം ചർച്ച ചെയ്യാൻ ഇന്ന്അടിയന്തര യോഗം ചേരും. പ്രശ്നം ഗൗരവത്തിലാണ് എടുത്തതെന്നും ഒമ്പത് കോടി മൊത്തം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനകം 290 പേർക്കായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 4.14 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. വ്യത്യസ്‌ത തുകകൾ ലഭിച്ചത് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എല്ലാവർക്കും രണ്ട് ലക്ഷം രൂപ വീതം ഏകീകൃത രൂപത്തിൽ നൽകാൻ തീരുമാനിച്ചത്. ഇതിനായുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിനുള്ള നിർദേശം കളക്ടർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക സഹായം ബാങ്കിലെത്തിയിട്ടും പണയപ്പെടുത്തിയ സ്വർണം തിരികെ നൽകുന്നില്ലെന്ന പരാതി പരിഹരിക്കാൻ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതികൾ എഴുതി തയ്യാറാക്കി അത് ഗവൺമെന്റിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതും ഇന്നത്തെ മീറ്റിങ്ങിൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *