സമഗ്ര 2026; വായ്പ വിതരണ മേള നടത്തി
മാനന്തവാടി: കേരള സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് മാനന്തവാടി ഉപജില്ലാ ഓഫീസിൽ വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള വായ്പ വിതരണം നടത്തി. വായ്പാ വിതരണ ഉദ്ഘാടനം ജില്ലാ മാനേജർ ക്ലീറ്റസ് ഡിസിൽവയുടെ അധ്യക്ഷതയിൽ മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ശശികുമാർ എം പി നിർവ്വഹിച്ചു. മാനന്തവാടി ഉപജില്ലാ ഓഫീസിൽ വച്ച് വിവിധ പദ്ധതികളിലായി 1 കോടി 10 ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തു. പ്രശോഭ് പി എസ്, പ്രൊജക്റ്റ് അസിസ്റ്റന്റ്/യൂണിറ്റ് മാനേജർ, ശ്രീ. ദീപക് യു, സീനിയർ അസിസ്റ്റന്റ്റ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
