Feature NewsNewsPopular NewsRecent News

ലഹരിവിരുദ്ധ ബോധവൽക്കരണം: ‘പുനർജനി – ബിയോണ്ട് ദി ബസ്’ ലോഗോ പ്രകാശനം ചെയ്തു

 

പഴൂർ: വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവും ജീവിതമൂല്യങ്ങളും വളർത്തുന്നതിനായി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും മദ്യവിരുദ്ധ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന “പുനർജനി – ബിയോണ്ട് ദി ബസ്” ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് പഴൂർ സെന്റ് ആന്റണീസ് എ.യു.പി. സ്കൂളിൽ തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും സിവിൽ എക്സൈസ് ഓഫീസർ മിഥുൻ കെ നിർവ്വഹിച്ചു. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ, അവയിൽ നിന്ന് അകന്നുനിൽക്കേണ്ടതിന്റെ ആവശ്യകത, വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ദേശീയ മാജിക് ജേതാവ് അഭിന എം. വി. അവതരിപ്പിച്ച മാജിക് ഷോയിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് രസകരമായി കൈമാറി. ചടങ്ങിൽ ഹെഡ്മാസ്റ്റർ സാബു പി. ജോൺ, സീനിയർ അസിസ്റ്റന്റ് ജോഷി ജോർജ്, കൺവീനർമാരായ ബിന്റ പി.എം, ഷിൽന കെ. എസ്. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ, ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു

 

Leave a Reply

Your email address will not be published. Required fields are marked *