Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelUncategorized

കുഞ്ഞ് മാലാഖയ്ക്ക് ആദരം… സ​പ്ലൈ​കോ​യു​ടെ ആ​ലി​ന്‍ നോ​ട്ടു​ബു​ക്കു​ക​ള്‍ വി​പ​ണി​യി​ല്‍

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യി മാ​റി​യ ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ സ്മ​ര​ണ​യി​ൽ സ​പ്ലൈ​കോ ആ​ലി​ന്‍ ബ്രാ​ന്‍​ഡി​ല്‍ ഇ​റ​ക്കു​ന്ന നോ​ട്ടു​ബു​ക്കു​ക​ളു​ടെ പ്ര​കാ​ശ​നം ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ നി​ര്‍​വ​ഹി​ച്ചു.

വി​പ​ണി​യെ ക​ണ​ക്കാ​ക്കി മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യു​ള്ള ഒ​രു പ്ര​വ​ര്‍​ത്ത​ന​വു​മാ​ണ് ആ​ലി​ന്‍ ബ്രാ​ന്‍​ഡി​ല്‍ നോ​ട്ട്ബു​ക്ക് ഇ​റ​ക്കി​യ​തി​ലൂ​ടെ സ​പ്ലൈ​കോ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ആ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​രു​ണ്‍ ഏ​ബ്ര​ഹാം, ഷെ​റി​ന്‍ ആ​ന്‍ ജോ​ണ്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

നോ​ട്ടു​ബു​ക്കു​ക​ളു​ടെ ലോ​ഗോ​യും ക​വ​ര്‍ ഡി​സൈ​നു​ക​ളും ചെ​യ്ത തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി, കൊ​ച്ചി മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​എം. ജ​യ​കൃ​ഷ്ണ​ന്‍, ആ​ലി​ന്‍റെ പി​താ​വ് അ​രു​ണ്‍ ഏ​ബ്ര​ഹാം, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​യു. ബി​ജു, തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ബാ​ബു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു. 14.50 മു​ത​ല്‍ 37രൂ​പ വ​രെ​യാ​ണ് ആ​ലി​ന്‍ നോ​ട്ടു​ബു​ക്കു​ക​ളു​ടെ വി​ല. ചെ​റി​യ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള നോ​ട്ടു​ബു​ക്ക്, അ​ഞ്ചു ബു​ക്കു​ക​ളു​ടെ ഒ​രു സീ​രീ​സാ​യാ​ണു പ്രി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *