വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യതയാവുന്നു; ചെലവ് പ്രതിവർഷം 12,000 കോടി കവിഞ്ഞതായി കെഎസ്ഇബി
വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യതയാവുന്നു. വൈദ്യുതി വാങ്ങാനുള്ള ചെലവ് പ്രതിവർഷം 12,000 കോടി കവിഞ്ഞതായി കെഎസ്ഇബി രേഖകൾ. ഉപഭോഗം കുത്തനെ വർധിച്ചതാണ് തിരിച്ചടിയാവുന്നത്.
കൊവിഡ് ലോക്‌ഡൗണിന് ശേഷമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നത്. 2022-ന് ശേഷമുള്ള എല്ലാ സാമ്പത്തിക വർഷങ്ങളിലും വൈദ്യുതി വാങ്ങിയതിനുള്ള ചെലവ് 10,000 കോടി രൂപ കടന്നതായാണ് വിവരവകാശ രേഖകൾ. 2022-2023 വർഷത്തിൽ 11,241 കോടി രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. 2023-24 സാമ്പത്തിക വർഷത്തിലാണ് ൽ 12,983 കോടി രൂപയായിത് ഉയർന്നു. 2024-25ൽ 12,750 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങി. തുകയിൽ മാത്രമല്ല, വാങ്ങിയ യൂണിറ്റിന്റെ അളവിലും സമാനമായ വർധനയുണ്ട്.
2021-228 8,532 2016-178 7,393 , 2017-18 7,526 1, 2018-19 7,869 , 2019-20 8,680 , 2020-21 8,058 കോടി എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിൽ വൈദ്യുതി വാങ്ങാൻ ചെലവ് വന്നത്.
