നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി സിബിഐ
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി സിബിഐ പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാൻന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടിൽ എട്ട് മണിക്കൂറോളം നേരം സംഘം പരിശോധന നടത്തി. മകൾക്കായി അഞ്ച് ലക്ഷം രൂപ നൽകി ഇദ്ദേഹം ചോദ്യ പേപ്പർ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട്ടിലുള്ള രേഖകൾ പരിശോധിച്ച സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ലാത്തൂരിലുള്ള കോച്ചിംഗ് സെന്റർ നടത്തിപ്പുകാരെയും ചോദ്യം ചെയ്തു. രാജസ്ഥാനിലടക്കം വിശദമായ പരിശോധന നടക്കും. കേരളത്തിലേക്കും അന്വേഷണം നീണ്ടേക്കാം. ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ ജൂൺ 21ന് പുനപരീക്ഷ പ്രഖ്യാപിച്ച് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കണമന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
