Event More NewsFeature NewsNewsPoliticsPopular News

സമരം എന്ന് പറയരുത്, ഇത് കോപ്രായം’; കെഎസ്ആർടിസി ബസുകളിലെ പ്രതിഷേധത്തെ വിമർശിച്ച് അഖിൽ മാരാർ

സ്ത്രീകൾക്ക് സൗജന്യ യാത്ര ആവശ്യപ്പെട്ട് കെഎസ്ആർടിസി ബസുകളിൽ ഇന്നലെ നടന്ന പ്രതിഷേധ പരിപാടികളെ വിമർശിച്ച് ബിഗ് ബോസ് മുൻ വിജയിയും നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായ അഖിൽ മാരാർ. യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉണ്ടായിരുന്ന വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചയാണ് പലയിടങ്ങളിലായി കെഎസ്ആർടിസി ബസുകളിൽ ഇന്നലെ പ്രതിഷേധം നടത്തിയത്. സംഘടനാ പ്രവർത്തകർ ബസുകളിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുകയായിരുന്നു. ഇതിനെ വിമർശിച്ചാണ് അഖിൽ മാരാർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ മഹിളാ മോർച്ചയുടെ പേര് പറയാതെയും കെഎസ്ആർടിസി ബസുകളിലെ പ്രതിപക്ഷം എന്ന് വ്യക്തമായി പറയാതെയോ ആണ് ഇന്നലെ നടന്ന സമരത്തെക്കുറിച്ച് അഖിൽ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അഖിൽ മാരാരുടെ പോസ്റ്റ്.

അഖിൽ മാരാരുടെ കുറിപ്പ്

സമരം എന്നത് കേവലം ഷോ ആയി മാറിയാൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും സമൂഹത്തിൽ വിഡ്ഢികൾ ആയി മാറും…
കേരളത്തിൽ പുതുതായി അധികാരത്തിൽ എത്തിയ സർക്കാരിന് ഒരു മാസത്തെ കൂളിങ് പിരീഡ് എങ്കിലും പ്രതിപക്ഷം ആദ്യം നൽകണം

Leave a Reply

Your email address will not be published. Required fields are marked *