പുത്തൻ പ്രതീക്ഷകളിലേക്ക്; സർക്കാർ ടൗൺഷിപ്പിൽ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് നിർമ്മിച്ച സർക്കാർ ടൗൺഷിപ്പിൽ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും. ആദ്യഘട്ടത്തിൽ വീട് ലഭിച്ച വിജയനും കുടുംബവുമാണ് പാലുകാച്ചലിന് ശേഷം ഗൃഹപ്രവേശത്തിലേക്ക് കടക്കുന്നത്. ടൗൺഷിപ്പിൽ താമസം തുടങ്ങാനുള്ള തീരുമാനം മറ്റ് വീട്ടുടമകൾക്കും പ്രചോദനമാകട്ടെ എന്ന് വിജയൻ പറഞ്ഞു.
അന്തിമ പരിശോധനയ്ക്കുശേഷം അധികൃതർ കൈമാറിയ ഒന്നാംസോണിലെ ഡി ക്ലസ്റ്ററിലെ 78-ാം നമ്പർ വീട്ടിലേക്കാണ് ദുരന്തബാധിതനായ വിജയനും കുടുംബവും താമസം ആരംഭിക്കുന്നത്. സർക്കാർ ടൗൺഷിപ്പിലെ പട്ടയം കൈമാറിയ ആദ്യഘട്ടത്തിലെ 178 വീടുകളിൽ ഭൂരിഭാഗം 150ലധികം വീടുകൾ സാങ്കേതികമായി അധികൃതർ കൈമാറിയിരുന്നു. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളും ഒരുമിച്ച് താമസം ആരംഭിക്കും എന്നായിരുന്നു ഫെയ്സ് വൺ കൂട്ടായ്മ പറഞ്ഞിരുന്നത്.
താമസത്തിനായി വീട്ടിലേക്ക് ഫർണിച്ചറുകൾ അടക്കം എത്തിച്ചു കഴിഞ്ഞു. ഇന്ന് പാലുകാച്ചൽ കഴിയുന്നതോടുകൂടി ഗൃഹപ്രവേശം പൂർത്തിയാകും.
