Feature NewsNewsPopular NewsRecent News

പമ്പുകളിൽ നിന്ന് ഇനി വൻതോതിൽ ഇന്ധനം വാങ്ങാനാകില്ല; ബൾക്ക് പർച്ചേസിന്വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

11:52എം

78%

ഇന്ത്യനോ

ന്യൂഡൽഹി: വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വൻകിട ഉപയോക്താക്കൾ ഇനി മുതൽ തങ്ങളുടെ ഇന്ധന ആവശ്യങ്ങൾക്കായി പമ്പുകളെ ആശ്രയിക്കരുതെന്നും പകരം ബൾക്ക് സെയിൽ പോയിന്റുകളിൽ നിന്ന് നേരിട്ട് ഇന്ധനം കൈപ്പറ്റണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിട്ടു.

ജൂൺ 11-ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ ‘മോട്ടോർ സ്‌പിരിറ്റ് ആൻഡ് ഹൈ സ്പ‌ീഡ് ഡീസൽ ഓർഡർ, 2026’ പ്രകാരമാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം നൽകാൻ പാടില്ല. പമ്പുകളിൽ നിന്ന് ഇന്ധനം നേരിട്ട് വാഹനങ്ങളിലേക്കോ ‘പെസോ’അംഗീകൃത കണ്ടെയ്‌നറുകളിലേക്കോ മാത്രമേ നൽകാൻ പാടുള്ളു. ഒരു ഉപഭോക്താവിന് അല്ലെങ്കിൽ ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ പമ്പുകളിൽ മുകളിൽ നിന്ന് നൽകാൻ പാടുള്ളു എന്നിങ്ങനെയാണ് നിയന്ത്രണങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *