Event More NewsFeature NewsNewsPoliticsPopular NewsRecent News

അവയവദാന ക്യാംപയിനുമായി ടീം ജ്യോതിർഗമയ

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായി അവയവദാന ക്യാംപയിൻ തുടങ്ങി. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റർ സജന സജീവൻ അവയവദാന സമ്മതപത്രം സമർപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ടീം ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം. ഷിനോജ് സമ്മതപത്രം ഏറ്റുവാങ്ങി. വയനാട് സ്കിൽ പാർക്ക് എംഡി എ.വി.അനീഷ് അധ്യക്ഷത വഹിച്ചു. ടീം കനിവ് രക്ഷാധികാരികളായ കെ.കെ. മോഹൻദാസ്, ഷിഹാബ് മുരുക്കോളി, മാനന്തവാടി മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി പി.വി. മഹേഷ്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് കെ.ഷബിത, ബാഫഖി ഹോം വൊളൻ്റിയർ ലീഡർ ഉസ്മാൻ പി. കോക്കടവ്, ഷാജി കോമത്ത്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എം.കെ. അനുപ്രിയ, വയനാട് സ്കിൽ പാർക്ക് അഡ്മിനിസ്ട്രേറ്റർ സഞ്ജു ജോണി, ഷാജി കോമത്ത്, നൗഷാദ് പാണ്ടിക്കടവ്, ജോസ് തോമസ്, രാജു അരികുപുറത്ത്, ബേബി മേച്ചേരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *