Event More NewsFeature NewsNewsPoliticsPopular NewsRecent News

ടോ​ൾ പ്ലാ​സ​ക​ളു​ടെ നി​യ​ന്ത്ര​ണം ഇ​നി വ​നി​ത​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക്; നി​യ​മി​ത​രാ​യ​ത് 5,100 സ്ത്രീ​ക​ൾ

രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളി​ലും എ​ക്‌​സ്പ്ര​സ് വേ​ക​ളി​ലു​മു​ള്ള ടോ​ള്‍ പ്ലാ​സ​ക​ളു​ടെ നി​യ​ന്ത്ര​ണം ഇ​നി വ​നി​ത​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക്.
സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 1,140 ടോ​ള്‍ പ്ലാ​സ​ക​ളി​ലാ​യി 5,100-ല​ധി​കം വ​നി​താ ജീ​വ​ന​ക്കാ​രെ നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ന്‍​എ​ച്ച്എ​ഐ) വി​ന്യ​സി​ച്ചു.

പ​ക​ല്‍ ഷി​ഫ്റ്റു​ക​ളി​ല്‍ ടോ​ള്‍ ബൂ​ത്തു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് വ​നി​ത​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ലിം​ഗ​പ​ര​മാ​യ സ​മ​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ടോ​ള്‍ പ്ലാ​സ​ക​ളി​ലെ സേ​വ​ന വി​ത​ര​ണം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യും ടോ​ള്‍ പ്ലാ​സ ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​മാ​യും ന​ട​ത്തി​യ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് എ​ന്‍​എ​ച്ച്എ​ഐ ഈ ​സു​പ്ര​ധാ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഹൈ​വേ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ, നാ​ഷ​ണ​ല്‍ ഹൈ​വേ​സ് ബി​ല്‍​ഡ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ടോ​ള്‍ പി​രി​വി​നാ​യി പ​ക​ല്‍ ഷി​ഫ്റ്റു​ക​ളി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​തി​നെ ഏ​ക​ക​ണ്ഠ​മാ​യി പി​ന്തു​ണ​ച്ചു.

നി​ല​വി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ള്ള 5000 ല്‍ ​അ​ധി​കം ‘ പേ​ര്‍​ക്ക് പു​റ​മെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ​നി​ത​ക​ള്‍ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ജീ​വ​ന​ക്കാ​ര്‍​ക്ക്, പ്ര​ത്യേ​കി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക്, ത​ങ്ങ​ളു​ടെ ജോ​ലി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് എ​ന്‍​എ​ച്ച്എ​ഐ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ല്‍​കും.

യാ​ത്ര​ക്കാ​രോ​ടു​ള്ള മാ​ന്യ​മാ​യ പെ​രു​മാ​റ്റം, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യ​ല്‍, സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍, ടോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ കൃ​ത്യ​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​വും പ്ര​ഫ​ഷ​ണ​ലു​മാ​യ തൊ​ഴി​ല്‍ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണം സാ​ധ്യ​മാ​ക്കാ​നാ​ണ് അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *