സ്നേഹവീട് 2026 :അവധിക്കാല ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അവധിക്കാലത്ത് കുടുംബസ്നേഹവും സുരക്ഷിതത്വവും അനുഭവിക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേനെ നടപ്പിലാക്കുന്ന സ്നേഹവീട് 2026 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിലാണ് അവധിക്കാല ഫോസ്റ്റർ കെയർ പദ്ധതി നടപ്പാക്കുക. നിലവിൽ ജില്ലയിൽ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന 20 കുട്ടികളാണ് ഉള്ളത്. പോറ്റിവളർത്തൽ കാലയളവിൽ കുട്ടികളുടെ പൂർണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഫോസ്റ്റർ രക്ഷിതാക്കളുടെ ഉത്തരവാദിത്വമായിരിക്കും. ജില്ലയിൽ സ്ഥിരതാമസക്കാരായ 35 നും 60 നുമിടയിൽ പ്രായമുള്ള കുട്ടികൾ ഉള്ളവരോ ഇല്ലാത്തവരോ ആയ ദമ്പതികൾ, ഏകരക്ഷിതാക്കൾ എന്നിവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ മാർച്ച് 15 നകം നൽകണം. കൂടുതൽ വിവരങ്ങൾ മീനങ്ങാടി ജില്ലാ ശിശു സംരക്ഷണ ഓഫീസാറയുടെ കാര്യാലയത്തിൽ ലഭ്യമാണ്. ഫോൺ:04936 246098, 7012271899.
