Event More NewsFeature NewsNewsPoliticsPopular NewsRecent News

ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്, ഇന്ത്യയിലും തകരാർ

ദില്ലി: ഇന്നലെ (ഡിസംബർ 19) നിരവധി രാജ്യങ്ങളിൽ യൂട്യൂബ് സേവനങ്ങൾക്ക് വ്യാപകമായ തടസ്സങ്ങൾ അനുഭവപ്പെട്ടു. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കൾ യൂട്യൂബ് അക്സസിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വീഡിയോകൾ കാണാൻ കഴിയുന്നില്ലെന്നും ആപ്പോ വെബ്സൈറ്റോ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു.

ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺഡിറ്റക്ടറിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ വൈകുന്നേരം 5:00-ഓടെയാണ് യൂട്യൂബിൽ പ്രശ്നം ആരംഭിച്ചത്. വൈകുന്നേരം 6:51-ന് പ്രശ്നം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി. ഇന്ത്യയിൽ മാത്രം ഏകദേശം 3,855 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എങ്കിലും വൈകുന്നേരം 7:06 ആയപ്പോഴേക്കും പരാതികളുടെ എണ്ണം 97 ആയി കുറഞ്ഞു. അതായത്, ഏകദേശം രണ്ട് മണിക്കൂറോളം സമയമാണ് ഇന്ത്യയിൽ യൂട്യൂബ് പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾ ഉപഭോക്താക്കൾ അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *