ക്രിക്കറ്റ് ദൈവത്തിന് മിശിഹായുടെ സ്നേഹ സമ്മാനം; വാങ്കഡെയിൽ ചരിത്രം
ക്രിക്കറ്റ് ദൈവവും ഫുട്ബോൾ മിശിഹായും ഒരേ വേദിയിൽ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആ ചരിത നിമിഷത്തിന് ആയിരക്കണക്കിന് കാണികൾ സാക്ഷിയായി. സച്ചിൻ തന്റെ പത്താം നമ്പർ ജഴ്സി മെസ്സിക്ക് സമ്മാനിച്ചു. പിന്നാലെ 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് മെസ്സി സച്ചിനും സമ്മാനിച്ചു. സുനിൽ ഛേത്രിക്കും ഫഡ്നാവിസിനും മെസ്സി ലോകകപ്പ് ജേഴ്സിയും സമ്മാനിച്ചു. സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ടായിരുന്നു.
തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന്
നടുവിലായിരുന്നു ഞായറാഴ്ച
വൈകുന്നേരം മെസ്സി വന്നിറങ്ങിയത്.
ആരാധകർ ആർപ്പുവിളികളോടെ മെസ്സിയെവരവേറ്റു. ‘ഞാൻ ഇവിടെ
അവിസ്മരണീയമായ ചില നിമിഷങ്ങൾ
ചെലവഴിച്ചു. നമ്മൾ വിളിക്കുന്നതുപോലെ,
മുംബൈ സ്വനങ്ങളുടെ നഗരമാണ്. ഈ
വേദിയിൽ വെച്ച് നിരവധി സ്വപ്പ്നങ്ങൾ
ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ന്, ഈമൂന്നുപേരെയും ഇവിടെ കാണുന്നത്
മുംബൈക്കാർക്കും, ഇന്ത്യയ്ക്കും ഒരു
സുവർണ നിമിഷമാണ്. – സച്ചിൻപറഞ്ഞു.മെസ്സിയുടെ കളിയെക്കുറിച്ച്
സംസാരിക്കാൻ ഇത് ശരിയായ വേദിയല്ല.
അദ്ദേഹത്തെക്കുറിച്ച് എന്താണ്
പറയേണ്ടത്? അദ്ദേഹം എല്ലാംനേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ
സമർപ്പണത്തെയും,
നിശ്ചയദാർഢ്യത്തെയും,
പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു.
മുംബൈയിലെത്തിയതിന് മെസ്സിക്ക് നന്ദി
പറഞ്ഞാണ് സച്ചിൻ പ്രസംഗം
അവസാനിപ്പിച്ചത്.
ഗോട്ട് ഇന്ത്യ ടൂറിൻ്റെ ഭാഗമായാണ് ലയണൽ മെസ്സി മുംബൈയിലെത്തിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഇതിഹാസതാരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സുനിൽ ഛേത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ പങ്കെടുത്തു. ഗോട്ട് ടൂറിന്റെ രണ്ടാം ദിനമാണ് ഞായറാഴ്ച്ച. ശനിയാഴ്ച കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മെസ്സിയുടെ സന്ദർശനമുണ്ടായിരുന്നത്.
