‘വിഷൻ 2050’; വിദഗ്ധ സമിതി യോഗം ചേർന്നു
തലപ്പുഴ: 2050 വരേയുള്ള തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ വികസനം ലക്ഷ്യമിട്ട് വിദഗ്ധ സമിതിയോഗം ചേർന്നു. 15-ാം പഞ്ചവത്സര പദ്ധതിയുടെ നയരൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം ചേർന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു മോഡറേറ്ററായിരുന്നു. കാരവൻ മുൻ എക്സി.എഡിറ്റർ ഡോ.വിനോദ് കെ. ജോസ്, എൽ.എസ്.ജി.ഡി. മുൻ ജോയിന്റ് ഡയറക്ടർ പി. ജയരാജ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, കാർഷിക വിദഗ്ധൻ ഡോ.കുര്യൻ എള്ളുമന്ദം, കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ടീച്ചർ എജ്യുക്കേഷൻ സെൻ്റർ കോഴ്സ് ഡയറക്ടർ ഡോ. എം.പി. അനിൽ, റിട്ട.ടി.ഡി.ഒ. എം.മജീദ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എസ്.സി, എസ്.ടി. വികസനം തുടങ്ങിയ മേഖലകളിൽ മുൻഗണന നൽകി15-ാം പഞ്ചവത്സര പദ്ധതി രൂപകല്പന ചെയ്യാൻ തീരുമാനിച്ചു.
