Event More NewsFeature NewsNewsPoliticsPopular NewsRecent News

സ്പ്രിൻ്റേഴ്സ് വിദ്യാനിധി സ്കോളർഷിപ് വിതരണം ചെയ്തു

കൽപറ്റ: വിരമിച്ച അധ്യാപക കൂട്ടായ്മ സ്പ്രിൻ്റേഴ്സ് വയനാട് വിദ്യാനിധി സ്കോളർഷിപ് വൈത്തിരി താലൂക്ക് തല വിതരണം കൽപറ്റ നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പി ജെ മാത്യു അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ ജില്ലാ ട്രഷറർ പി ബിജു വിദ്യാഭ്യാസ പ്രഭാഷണം നടത്തി. കെ പ്രഭാകരൻ, അരവിന്ദൻ മങ്ങാട്ട്, പി ഗീത, കെ യു സുജാത, എം ശിവൻ പിള്ള, പി എം ആസ്യ , കെ പദ്മാവതി , സണ്ണി പോൾ, എം.പി. ബാലാംബിക എന്നിവർ സംസാരിച്ചു. എ ജനാർദനൻ സ്വാഗതവും രാജൻ തരിപ്പിലോട്ട് നന്ദിയും പറഞ്ഞു. ബത്തേരി താലൂക്കിൽ സെപ്റ്റംബർ 13 നും മാനന്തവാടി താലൂക്കിൽ 21 നും സ്കോളർഷിപ്പ് വിതരണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *