Feature NewsNewsPopular NewsRecent News

മൂളിത്തോട് സ്കൂളിനെ അഭിനന്ദിച്ചു

മൂളിത്തോട്: സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രേഷഠവിദ്യാലയ പുരസ്ക‌ാരത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ എടവക മൂളിത്തോട് നാഷണൽ എഎൽപി സ്‌കൂളിനെ 20-ാ വാർഡ് മെമ്പർ ജോർജ് പടകൂട്ടിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂളിനെ മികവുറ്റതാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച സ്കൂകൂൾ ഹെഡ്‌മിട്രസ് സിസ്റ്റർ സിനി ഫ്രാൻസിസ്, മറ്റ് അദ്ധ്യാപകർ, വിദ്യാർഥികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവരെ ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. 21-ാം വാർഡ് മെമ്പർ എം.കെ ജയപ്രകാശ്, വാർഡ് കൺവീനർ റഫീഖ് കാഞ്ഞായി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *