Feature NewsNewsPopular NewsRecent News

ഭവന നിർമാണ തീവ്ര യജ്‌ഞവുമായി തവിഞ്ഞാൽ പഞ്ചായത്ത്

മാനന്തവാടി ലൈഫ് ഭവനനിർമാണ ലിസ്റ്റിൽ ഉൾപ്പെട്ട മു ഴുവൻ ഗുണഭോക്താക്കൾക്കും വീട് നൽകാൻ തീവ്ര യജ്‌ഞവു മായി തവിഞ്ഞാൽ പഞ്ചായത്ത്. പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ജനറൽ വി ഭാഗത്തിലെ 520 ഗുണഭോക്താ ക്കൾക്കും വീട് നിർമിച്ചു നൽ കാൻ പഞ്ചായത്ത് തിരുമാനിച്ചു.

ഇതോടെ പഞ്ചായത്തിലെ ജന റൽ എസ്‌സി, എസ്ട‌ി വിഭാഗ ത്തിൽപെട്ട നിലവിലെ ലിസ്‌റ്റ്

പ്രകാരമുള്ള മുഴുവൻ ആളുകളു ടെയും വീടുകൾ പൂർത്തീകരിക്കും

ഇതോടൊപ്പം പിഎംഎവൈ പദ്ധതിയിൽ 75 വീടുകളും പുതി യതായി നിർമിക്കും. ഇതിനായി 8.5 കോടി രൂപയാണ് പഞ്ചായ ത്ത് ബാങ്ക് വായ്‌പ എടുക്കുന്നത്.

വീട് ഗുണഭോക്താക്കളുടെ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് എം.ജി.ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്

: പ്രസിഡൻ്റ് റാബിയ അബ്ബാസ്, സ്‌ഥിരസമിതി അധ്യക്ഷരായ ജോസഫ് മറ്റത്തിലാനി, വി.കെ. ശശികുമാർ, പഞ്ചായത്ത് അംഗ ങ്ങളായ ബാബു ഷജിൽകുമാർ, ടെൻസി ഷാജി, ജോയ്‌സി ഷാ ജു, മൈമുന കല്ലേരി, മുജീബ് റഹ്‌മാൻ, ലൈജി തോമസ്, ഷീജ ബാബു, ജോണി പി.ജോർജ്, സു ഗത നാരായണൻ, ഷൈല ഫ്രാൻസിസ്, ലത ബാലൻ, ടി. സി.രാധ, വിഇഒ ജിനു ആന്റണി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *