ബി.എൽ.എസ് ട്രെയിനിങ് ക്ലാസും ഹെൽത്ത് ടോക്കും
കോഴിക്കോട് : വയനാട് കേന്ദ്രീകരിച്ച് സന്നന്ധ പ്രവർത്തനങ്ങൾ നടത്തുന്ന പൾസ് എമർജൻസി ടീം കേരളയിലെ അംഗങ്ങൾക്കായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ ബേസിക് ലൈഫ് സപ്പോർട്ട് (ബി എൽ എസ്) പരിശീലന ക്ലാസും വിദഗ്ധ ഡോക്ടർമാർ നയിച്ച ഹെൽത്ത് ടോക്കും സംഘടിപ്പിച്ചു.
മേയ്ത്ര ഹോസ്പിറ്റലിലെ ഷബാന & ഫൈസൽ കമ്മ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടിക.
അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട പ്രഥമ ശുശ്രൂഷാ രീതികളെക്കുറിച്ചും ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചും പരിശീലനം നൽകിയ ക്ലാസിന് മേയ്ത്ര ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. വേണുഗോപാലൻ. പി.പി നേതൃത്വം നൽകി. കൂടാതെ പൊള്ളൽ ഏറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ച് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ കൺസൽട്ടൻ്റ് ഡോ. ജിജോ ജോസഫ് ക്ലാസ് എടുത്തു.
പരിപാടിയോടനുബന്ധിച്ച് പൾസ് എമർജൻസി ടീം അംഗങ്ങൾക്കായി മേയ്ത്ര ഹോസ്പിറ്റലുമായി കോർപ്പറേറ്റ് ധാരണയായി. ഇതോടെ പൾസ് ടീം അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മേയ്ത്ര ഹോസ്പിറ്റലിൽ പ്രത്യേക പ്രിവിലേജുകളും മുൻഗണനാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകും
