‘റീബൂട്ട്’ ബോധവൽക്കരണ സെമിനാർ നടത്തി
കണിയാമ്പറ്റ: വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന തെറ്റായ ശീലങ്ങളും മാനസിക സമ്മർദ്ദങ്ങളും അകറ്റി, പഠനത്തിലും ജീവിതത്തിലും പുതിയൊരു തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ കാവൽ പദ്ധതിയുടെയും എക്സൈസ് വിമുക്തി മിഷൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ‘റീബൂട്ട്’ എന്ന പേരിൽ സെമിനാർ നടത്തിയത്.തെറ്റായ ശീലങ്ങളും സ്ട്രെസ്സും പൂർണ്ണമായും മാറ്റിനിർത്തി,ജീവിതവും പഠനവും പുതിയ ഊർജ്ജത്തോടെ റീസ്റ്റാർട്ട് ചെയ്യാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കണമെന്ന് സെമിനാർ നയിച്ച എസൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ആഹ്വാനം ചെയ്തു. വിദ്യാർത്ഥികളുടെ ജീവിത വിജയത്തിനായി പുതിയൊരു തുടക്കമാവും ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്കൂൾ പ്രിൻസിപ്പൾ പി.ആർ.അജേഷ്അധ്യക്ഷത വഹിച്ച ചടങ്ങിൽ കാവൽ പദ്ധതി ജില്ലാ കോർഡിനേറ്റർ മരിയ ബാബു പദ്ധതിയെക്കുറിച്ച് വിശദമായി സംസാരിച്ചു.
ചടങ്ങിൽ അധ്യാപകനായ മുഹമ്മദ് ഇജാസ് സ്വാഗതവും കെ.എം. അപർണ്ണ ദാസ് നന്ദിയും രേഖപ്പെടുത്തി.സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.എം.അജീഷ്,
