Feature NewsNewsPopular NewsRecent News

സർവജന സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക് ലീഗൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കൽപ്പറ്റ ബാറിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രസന്ന എ.വി. ക്ലാസിന് നേതൃത്വം നൽകി. കൗമാര പ്രായക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ, കുട്ടികൾക്ക് ഇന്ത്യൻ നിയമവ്യവസ്ഥ ഉറപ്പുനൽകുന്ന വിവിധ നിയമ പരിരക്ഷകൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ പി.എ. അബ്ദുൾനാസർ, ലീഗൽ സർവീസ് സൊസൈറ്റി കോ-ഓർഡിനേറ്റർ മുഹമ്മദ് അബ്ദുറഹ്മാൻ, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ സുനിൽകുമാർ വി.കെ., സൗഹൃദ ക്ലബ്ബ് കോ-ഓർഡിനേറ്റർ ഷാനി പി.ജി. എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *