Event More NewsFeature NewsNewsPoliticsPopular NewsRecent News

ബദല്‍ പാതകള്‍ യാഥാര്‍ഥ്യമാക്കണം: കെസിവൈഎം

മാനന്തവാടി: പൂഴിത്തോട്-പടിഞ്ഞാറത്തറ, തലപ്പുഴ-അമ്പായത്തോട് ബദല്‍ പാതകള്‍ അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്ന് ദ്വാരകയില്‍ നടന്ന കെസിവൈഎം മാനന്തവാടി രൂപത 32-ാമത് അര്‍ധവാര്‍ഷിക സെനറ്റ് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങള്‍, രൂപത സമിതി അംഗങ്ങള്‍, മേഖലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത സമ്മേളനം രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി അസോ.മാനേജരും കെസിവൈഎം മുന്‍ രൂപത ഡയറക്ടറുമായ ഫാ.റോബിന്‍ പടിഞ്ഞാറയില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ.സാന്റോ അമ്പലത്തറ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം വിമല്‍ കൊച്ചുപുരയ്ക്കല്‍ പ്രമേയം അവതരിപ്പിച്ചു. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് റിബണ്‍ ആന്റി ഡ്രഗ് കാമ്പയിന്‍, പരിസ്ഥിതി സംരക്ഷണാര്‍ഥം നടത്തിയ ഗ്രീന്‍ ഫ്യൂച്ചര്‍ പരിസ്ഥിതി വാരാചരണം എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച യൂണിറ്റുകളെയും മേഖലകളെയും അനുമോദിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി റോബിന്‍ ബിജു വടക്കേക്കര സ്വാഗതവും സെക്രട്ടറി ദിവ്യ പാട്ടശേരിയില്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *