Event More NewsFeature NewsNewsPoliticsPopular NewsRecent News

നഗരത്തിലെ ഹോട്ടലുകളിലെ ചായ ,ചെറുകടികൾ വില ഏകീകരിക്കാൻ തീരുമാനം,

മാനന്തവാടി: നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ ബേക്കറികൾ, ചായ കടകൾ, തട്ടുകടകൾ എന്നിവിടങ്ങമിൽ ചായക്കും, ചെറുകടികൾക്കും 12 രൂപ ഈടാക്കാൻ തീരുമാനം,
വാണിജ്യ പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെയും, പല വ്യഞ്ജനങ്ങളുടെയും വില ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ചായയുടെയും ,ചെറുകടികളുടെയും വില കച്ചവട സ്ഥാപനങ്ങൾ വർദ്ധിപ്പിച്ചിരുന്നു, എന്നാൽ നഗരത്തിലെ പലയിടങ്ങളിലും വിത്യസ്ത വിലയാണ് ഈടാക്കിയിരുന്നത്,, കൂടാതെ നഗരസഭ ആരോഗ്യ വകുപ്പിന് ലഭിച്ച വ്യാപക പരാതികളെ തുടർന്ന് ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുകയും ചെയ്തിരുന്നു, ഈ സാഹചര്യത്തിലാണ് ഹോട്ടൽ, റസ്റ്റോറൻ്റ് ഉടമകൾ, വഴിയോര തട്ടുകട കച്ചവടക്കാർ, ബേക്കറി ഉടമകൾ എന്നിവരുടെ സംയുക്ത അടിയന്തിര യോഗം യോഗം വിളിച്ച് ചേർത്തത്. വില എകീകരണം കൂടാതെ സ്ഥാപനങ്ങളിൽ ശുദ്ധജലം ഉപയോഗിക്കുന്നതിനും, വലിയ സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ അടുക്കളയിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാനും, ശുചിത്വം പൂർണ്ണമായി പാലിക്കാനും തീരുമാനിച്ചു, പഴകിയ ദക്ഷണ സാധനങ്ങൾ പിടികൂടുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ പിഴ ചുമത്തുകയും വീണ്ടും പിടികൂടിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു, വില ഏകീകരണം ജുലൈ 15 മുതൽ നടപ്പിൽ വരുമെന്ന് നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. അതെ സമയം ഹോട്ടൽ മേഖല അടച്ച് പൂട്ടൽ ഭീഷണിയിലാണെന്നും, വില ഏകീകരണം നഗരസഭയുടെ ആവശ്യപ്രകാരം താത്ക്കാലികമായി നടപ്പിലാക്കുമെന്നും തീരുമാനം പുനപരിശോധിക്കാൻ നഗരസഭ തയ്യാറാകണമെന്നും ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു .അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു മന്ന, യൂണിറ്റ് പ്രസി: അബ്ദുൽ ഗഫൂർ, വഴിയോര തട്ടുകട തൊഴിലാളി ഫെഡറേഷൻ പ്രതിനിധികളായ വി ഷറഫുദ്ദീൻ, കേളോത്ത് നവാസ്, നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൻ അഡ്വ: സിന്തു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലേഖാ രാജീവൻ, പി വി ജോർജ്, പി വി എസ് മൂസ, ഷീജ ഫ്രാൻസിസ്, കൗൺസിലർമാരായ വി യു ജോയ്, പി കെ ഹംസ, സജ്ന,
ക്ളിൻ സിറ്റി മാനേജർ ഇൻ ചാർജ് എസ് ഷൈജു എന്നിവർ യോഗത്തിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *