Event More NewsFeature NewsNewsPoliticsPopular NewsRecent News

ഐ എം എ കോഴിക്കോട് – മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

കോഴിക്കോട് ഐ എം എ ഹാളിൽ വെച്ചു നടന്ന ഈ പ്രോഗ്രാമിൽ കോഴിക്കോട് നോർത്ത് സ്ഥാനാർഥികളായ തോട്ടത്തിൽ രവീന്ദ്രൻ, അഡ്വക്കേറ്റ് ജയന്ത്, നവ്യ ഹരിദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

ആരോഗ്യ വീക്ഷണങ്ങൾ പങ്കു വെച്ചതിനോടൊപ്പം, ആരോഗ്യമേഖലയിലെ പ്രധാന വിഷയങ്ങളായ ആരോഗ്യപ്രവർത്തകർക്ക് നേരെ യുള്ള തുടർച്ചയായ ആക്രമണം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട്, ആശുപത്രികളുടെ കോർപ്പറേറ്റ് വത്കരണം, രോഗി: ഡോക്ടർ അനുപാതം, പുതിയ ഡോക്ടർമാർക്ക് ജോലിയില്ലാതെ സാഹചര്യം, മെഡിക്കൽ കോളേജ്, ഗവണ്മെന്റ് ഹോസ്പിറ്റലുകളിലെ സ്റ്റാഫ്‌ ഷോർട്ടേജ്, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ പരിഷ്കരണം, കോഴിക്കോട് എയിംസ് വരേണ്ടതിന്റെ ആവശ്യകത, അവയവ ദാനം, ഹോസ്പിറ്റൽ ഇൻഷുറൻസ്, എന്നിവയെ കുറിച്ചുള്ള കാര്യങ്ങളിൽ സ്ഥാനാർഥികൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
ഐ എം എ കോഴിക്കോട് പ്രസിഡന്റ്‌ ഡോ. കെ. സന്ധ്യ കുറുപ്പ് അധ്യക്ഷയായ പരിപാടിയിൽ സ്റ്റേറ്റ് സെക്രട്ടറി ഡോ.റോയ്. ആർ ചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി ഡോ. പി. രഞ്ജിത്ത്, ഡോ ശങ്കർ മഹാദേവൻ, ഡോ. സി. വി.കൃഷ്ണൻ കുട്ടി, ഡോ. പി. എൻ. അജിത, ഡോ. അജിത് ഭാസ്കർ, ഡോ. ടി. പി.അഷ്‌റഫ്‌ ടി പി, ഡോ. എ.ലജ്നി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *