Feature NewsNewsPopular NewsRecent News

‘സ്ക്രീൻ ലോക്ക്’ ടെലി ഫിലിം പ്രദർശനം നടത്തി

കേണിച്ചിറ: യുവപ്രതിഭ ഗ്രന്ഥാലയത്തിന്റെയും എക്‌സൈസ് വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍, ലഹരിവസ്തു ആസക്തിക്കെതിരേ ബോധവത്കരണ ക്ലാസും ‘സ്‌ക്രീന്‍ ലോക്ക്’ ടെലിഫിലിം പ്രദര്‍ശനവും നടത്തി. ഗ്രന്ഥാലയം ഹാളില്‍ വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.എന്‍. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. വനിതാ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു മാധവ്, കെ.ജി. സുകുമാരന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി.വി. രജിത്ത്, വി. സന്തോഷ് വരദൂര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി എന്‍.പി. വേണുഗോപാല്‍, ലൈബ്രേറിയന്‍ എം.പി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *