Event More NewsFeature NewsNewsPoliticsPopular NewsRecent News

ജി.എച്ച്.എസ്.എസ്. പെരിക്കല്ലൂരിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനവും, സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പെരിക്കല്ലൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പെരിക്കല്ലൂരിൽ യുപി വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ സ്ക്വയർ ആരംഭിക്കുകയും, സ്പെഷ്യൽ എൻറിച് പ്രോഗ്രാമിന്റെ ഭാഗമായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ജിജി ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഡോളി ടീച്ചർ നിർവഹിച്ചു. സൈബർ ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ബിനോയ് സ്കറിയ ക്ലാസുകൾ നയിച്ചു.
സൈബർ ലോകത്തെ ചതിക്കുഴികൾ, ഓൺലൈൻ തട്ടിപ്പുകൾ, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുത്തു.
ഇന്റർനെറ്റിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും സാധ്യതകൾ സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിദ്യാർഥികൾക്ക് വിശദീകരിച്ചു.
സ്പെഷ്യൽ എൻറിച്ച് പ്രോഗ്രാം കോർഡിനേറ്റർ സജ്‌ന എം. ആർ. സ്വാഗതം ആശംസിച്ചു. . അധ്യക്ഷത വഹിച്ചു. സിന്ധു ടീച്ചർ നന്ദി രേഖപ്പെടുത്തി.
വിദ്യാർഥികളിൽ ഡിജിറ്റൽ സാക്ഷരതയും സൈബർ സുരക്ഷാ അവബോധവും വളർത്തുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഇടപെടലുകൾക്ക് അവരെ പ്രാപ്തരാക്കുന്നതിനും പരിപാടി സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *