തലപ്പുഴ ഗവ.ഹയർസെക്കണ്ടറിസ്കൂൾപുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നവംബർ 21ന് നടക്കും
തലപ്പുഴ: തലപ്പുഴ ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂളിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 3.98 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്ന ശിലാസ്ഥാപന കർമ്മം നവംബർ 21 ശനിയാഴ്‌ച മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഉഷാ വിജയൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ചടങ്ങ് പ്രസിഡൻറ് മീനാക്ഷി രാമൻ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറ് എം.ജി ബിജു, ജില്ല വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പേഴ്‌സൺ സൽമ മൊയ്ൻ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലിസി ജോസ്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റാബിയ അബ്ബാസ്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഇവിടെ ജോസഫ് മറ്റത്തിലാനി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി എം.എ ശശികുമാർ വി.കെ., തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൽ.എസ്.ഐ ജോയി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ലൈജി തോമസ്, മുജീബ് റഹ്മാൻ, സ്കൂൾ പിടിഎ ഭാരവാഹികൾ, എസ്.എം.സി ഭാരവാഹികൾ, മുൻ പിടിഎ പ്രസിഡൻ്റ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, മുൻ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
