ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്ക്കരണം വാരാചരണത്തിൻ്റെ തുടക്കം
കൽപ്പറ്റ: ലോക ആൻറിമൈക്രോബിയൽറെസിസ്റ്റൻസ് ബോധവൽക്കരണം
വാരാചരണത്തിൻ്റെ വയനാട് ജില്ലാതല ഉദ്ഘാടനം ആസൂത്രണഭവൻ എ.പി.ജെ. ഹാളിൽ ജില്ലാ കളക്ടർ വി. ചെൽസാസിനി നിർവഹിച്ചു. വകുപ്പുകളുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന സ്വയംചികിത്സാ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് ഒഴിവാക്കാൻ ബോധവൽക്കരണം നൽകണമെന്നും കളക്ടർ പറഞ്ഞു. നിശ്ശബ്ദ മഹമാരി ആൻറിബയോട്ടിക് റെസിസ്റ്റൻസിനെതിരെ സാമൂഹ്യ സാക്ഷരത സൃഷ്ടിക്കുക, ആൻ്റിബയോട്ടിക്ക ദുരുപയോഗം തടയുക, ശാസ്ത്രീയ അണുബാധ പ്രതിരോധ ആരോഗ്യ ശീലങ്ങൾ ഏകാരോഗ്യ ജീവിതസമീപനവും പ്രോത്സാഹിപ്പിക്കേണ്ട ലക്ഷ്യങ്ങൾ. ഏകാരോഗ്യം, ഒരുമിച്ചുള്ള
ഇടപെടൽ: എ എം ആർ ഇപ്പോൾതന്നെ തടയുക എന്നതാണ് ഈ വർഷത്തെ വാരാചരണ സന്ദേശം. സന്ദേശത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ പ്രവർത്തനത്തിൻ്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നവംബർ 24 വരെ ബോധവത്ക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.എ.ഷീജ അധ്യക്ഷത വഹിച്ചു. ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.യു.അനുജ മുഖ്യാതിഥിയായി.
ദേശീയ ആരോഗ്യ പ്രവർത്തനം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വി.ആർ.ഷീജ സന്ദേശ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.വി.സിന്ധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.എം.ആർ ജില്ലാ നോഡൽ ഓഫീസർ ഡോ .എച്ച്.ശ്രീനാഥ് വിഷയാവതരണം നടത്തി. പൂക്കോട്
വെറ്ററിനറി സർവകലാശാലയിലെ വെറ്ററിനറി എപ്പിഡമിയോളജി പ്രൈവൻ്റീവ് മെഡിസിൻ വിഭാഗം മേധാവി ഡോ കെ.സി.ബിപിൻ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അച്ചാമ ലെനു തോമസ്, മൃഗസംരക്ഷണ വകുപ്പ് പ്ലാൻ്റ് ഡയറക്റ്റർ
ഡോ.കെ.എസ്.പ്രേമൻ, നഗരസഭ ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ.മീര ജോർജ്, ഡോ.ടി.രമ്യ, കൃഷി വകുപ്പ് ഡയറക്ടർ കെ.പി.സുരേഷ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ഡോ.ജെറിൻ.എസ്.ജെറോഡ്, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി.എം.ഫസൽ, ഫിഷറീസ് ഓഫീസർ ജലീന എന്നിവർ സംസാരിച്ചു.
