Feature NewsNewsPopular NewsRecent News

മാനന്തവാടിയിൽ കള്ള ടാക്സി പിടികൂടി; ആർടിഒ എൻഫോഴ്സ്സ്മെൻ്റിന് കൈമാറി

മാനന്തവാടി: പ്രദേശത്തെ വർഷങ്ങളായി അനധികൃതമായി ടാക്സി സർവീസ് നടത്തിയിരുന്ന വാഹനം കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ പ്രവർത്തകരും മറ്റ് ടാക്സി ഡ്രൈവർമാരും ചേർന്ന് പിടികൂടി എൻഫോഴ്സ്മെൻ്റ് ആർടിഒയ്ക്ക് കൈമാറി.കുഴിനിലം സ്വദേശി അബ്ദുൾ ലത്തീഫിൻ്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ശബരിമല യാത്രയ്ക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെ ഡ്രൈവർമാർ പിടികൂടിയത്.മാനന്തവാടിയിലും പരിസരങ്ങളിലും അനധികൃതമായി സർവീസ് നടത്തുന്ന കള്ള ടാക്സികളെയും നിയമവിരുദ്ധമായി ഉപയോഗിക്കുന്ന റെൻ്റ് വാഹനങ്ങളെയും നിയന്ത്രിക്കാൻ ഇനി മുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥൻ സിബിമോൻ ഉറപ്പുനൽകി. ഈ ടാക്സി ഡ്രൈവർമാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വാഹനം പിടികൂടിയതിൽ മാനന്തവാടിയിലെ ടാക്സി പ്രവർത്തകരുടെ വലിയ സന്തോഷത്തിലാണ്. കാലങ്ങളായി ഡ്രൈവർമാരുടെ കണ്ണുവെട്ടിച്ച് സർവീസ് നടത്തിയിരുന്ന വാഹനമാണിതെന്ന് അവർ പറഞ്ഞു.

ഇതിന് മുൻപും ഇതേ വാഹനത്തിൻ്റെ ഡ്രൈവർ മാനന്തവാടി സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ഇനി മുതൽ അനധികൃത ടാക്സി സർവീസ് നടത്താറില്ലെന്ന് ഡ്രൈവർമാർക്ക് ഉറപ്പുനൽകിയിരുന്നതായും ടാക്സി ഡ്രൈവർമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *