ശാസ്ത്രമേള വിജയികൾക്ക് ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി
മാനന്തവാടി: മാനന്തവാടി എംജി എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന 2026 വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വിജയികളായ കുട്ടികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് മാനന്തവാടി എംജിഎം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പൊതു പരിപാടി
വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്.
വയനാടിൻ്റെ സമഗ്ര വികസനത്തിന്
വിദ്യാർത്ഥികളുടെ പങ്കാളിത്തവും
ഉത്തരവാദിത്വവും വർദ്ധിപ്പിക്കുക എന്ന
ലക്ഷ്യത്തോടെയാണ് ക്ലാസ്സംഘടിപ്പിച്ചത്.ഗണിതശാസ്ത്രം സാമൂഹ്യ
ശാസ്ത്രംസയൻസ്,പ്രവർത്ത പരിചയം,ഐ ടി തുടങ്ങിയ മേളകളിൽ ഒന്നുംരണ്ടുംസ്ഥാനത്തിന് അർഹരായ കുട്ടികളുംഅധ്യാപകരും അടങ്ങുന്ന 500 പേർ
ചടങ്ങിൽ പങ്കെടുത്തു. വിവിധ മേളകളിൽ
പങ്കെടുക്കുന്ന കുട്ടികൾ വിവിധവിഭാഗങ്ങളായി തിരിഞ്ഞ് വിദഗ്ധരായ
അധ്യാപകർക്ക് ക്ലാസുകൾ നൽകി.
പുതിയ ചിന്തകളിലേക്കും പുതിയ സാധ്യതകളിലേക്കും വെളിച്ചം വീശുകയും കുട്ടികൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ കൃത്യമായ ദിശാബോധം നൽകി ഏറ്റവും മികച്ച വിജയം കൈവരിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
വയനാട് ഡിഡിഇ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി എസ് മൂസ മുഖ്യാതിഥിയായിരുന്നു. വിവിധ ക്ലബ് സെക്രട്ടറിമാരായ ശ്രീ.റാഫി, അയൂബ്, ശ്രീമതി ബ്രിജിറ്റ്, ശ്രീമതി ഹസീന, ശ്രീ ബിനേഷ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
