Feature NewsNewsPopular NewsRecent News

തലക്കര ചന്തുവിൻ്റെ ജീവിതം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം: സി.കെ. പത്മനാഭൻ

പനമരം: ബ്രിട്ടീഷ് പടയുടെ കടന്നുകയറ്റത്തിനെതിരെ വയനാടൻ കാടുകളിൽ
പോരാട്ടം നയിച്ച ഗോത്രവർഗ പോരാളി തലക്കര ചന്തുവിൻ്റെ ജീവിതം വരും തലമുറകൾക്ക് നൽകുന്ന വിധത്തിൽ സംസ്ഥാന സർക്കാർ പാഠപുസ്‌ത കങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭൻ ആവശ്യപ്പെട്ടു. പനമരത്ത് നടന്ന തലക്കര ചന്തുവിൻ്റെ 221-ാം വീര മൃത്യുദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര പോരാളിയായ തലക്കര ചന്തുവിന് ഉചിതമായ സ്‌മാരകം ഒരുക്കാനോ അനുസ്‌മരണ സമ്മേളനം സംഘടിപ്പിക്കാനോ സംസ്ഥാന സർക്കാർ മുൻകൈയെടുക്കാത്തത് ആദിവാസി ഗോത്ര സമര പോരാളിയോടുള്ള അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ലെന്നും വരുംതലമുറകൾക്ക് അദ്ദേഹത്തിൻ്റെ പോരാട്ടവീര്യം ഓർമിക്കാനായ് പനമരത്ത് സ്‌മാരകമോ പ്രതിമയോ നിർമ്മിക്കാൻ മാറിമാറി ഭരിച്ച സർക്കാറുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചേർത്തു.

1805 നവംബർ 15 ന് പനമരത്തെ ബ്രിട്ടീഷ് സൈനിക ക്യാമ്പ് ആക്രമിച്ചതിൻ്റെ പശ്ചാത്തലത്തിൽ തലക്കര ചന്തുവിനെ പിടികൂടി പനമരം സ്കൂളിന് പിന്നിലുള്ള കോളിമരച്ചുവട്ടിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ബിജെപി പട്ടികവർഗ മോർച്ചയുടെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ പരിപാടികളോടെയാണ് വീരമൃത്യുദിനം സംഘടിപ്പിച്ചത്. ചന്തുവിൻ്റെ തറവാട തൊണ്ടർനാട് പഞ്ചായത്തിലെ കാർക്കോട്ടിൽനിന്ന് ആരംഭിച്ച ബൈക്ക് റാലി പനമരത്ത് സമാപിച്ചു.

പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ് ചടങ്ങിൽ മുകുന്ദൻ പള്ളിയറ അധ്യക്ഷത വഹിച്ചു. പള്ളിയറ രാമൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, വയനാട് ജില്ലാ പ്രഭാരി ഹരിദാസ്, സംസ്ഥാന സമിതി അംഗം സജി ശങ്കർ, സദാനന്ദൻ, പട്ടികവർഗ മോർച്ച ജില്ലാ പ്രസിഡൻ്റ് കേളു അത്തിക്കല്ലി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *