Event More NewsFeature NewsNewsPoliticsPopular NewsRecent News

പുതുശേരിക്കടവ് – കക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം; നിവേദനം നൽകി

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശേരിക്കടവിൽ നിന്നും ആരംഭിച്ച് വെള്ളമുണ്ട പഞ്ചായത്തിലെ കക്കടവ് വരെ എത്തുന്ന പഞ്ചായത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി മന്ത്രി ടി. സിദ്ദീഖിന് നിവേദനം നൽകി. നാലു കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റോഡ് നിലവിൽ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. വിദ്യാർത്ഥികൾ, കർഷകർ, തൊഴിലാളികൾ, ബിസിനസുകാർ, സർക്കാർ ജോലിക്കാർ എന്നിവരുൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴക്കാലത്ത് ചെളിയും വേനൽക്കാലത്ത് പൊടിയും കാരണം യാത്ര അതീവ ദുഷ്കരമാണ്. പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന മെയിന്റനൻസ് തുക റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ അപര്യാപ്തമായ സാഹചര്യത്തിൽ, റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിംഗ് പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആയിരത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനമാണ് കൈമാറിയത്

Leave a Reply

Your email address will not be published. Required fields are marked *