അതിവേഗ റെയിൽ പദ്ധതി നടപ്പാക്കണം: ആക്ഷൻ കമ്മിറ്റി
കല്‍പ്പറ്റ: ഡിഎംആര്‍സിയും ഡോ.ഇ. ശ്രീധരനും നിര്‍ദേശിച്ച കോഴിക്കോട്ട്-വയനാട് അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ജനപ്രതിനിധികളും രാഷ്ട്രിയ പാര്‍ട്ടികളും ബഹുജന സംഘടനകളും രംഗത്തിറങ്ങണം. കല്‍പ്പറ്റയില്‍നിന്ന് 25 മിനിറ്റില്‍
കോഴിക്കോട് എത്താവുന്ന ഈ പാതയില്‍ ബത്തേരിയില്‍നിന്ന് കല്പ്പറ്റയിലേക്കുളള യാത്രസമയം 10 മിനിറ്റാണ്. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ പാത പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് 45 മിനിറ്റും മലപ്പുറത്തേക്ക് 55 മിനിറ്റും തൃശൂരിലേക്ക് 1.25 മണിക്കൂറും എറണാകുളത്തേക്ക് 1.50 മണിക്കൂറും തിരുവനന്തപുരത്തേക്ക് 3.20 മണിക്കൂറും കണ്ണൂരിലേക്ക് 1.15 മണിക്കൂറുമായിരിക്കും യാത്രാസമയം.
വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമായ ഈ പാത യാഥാര്‍ഥ്യമായാല്‍ നാലുവര്‍ഷത്തിനകം
ജില്ലയെ കാര്‍ബണ്‍ തുലിതമാക്കാമെന്നാണ് വിദഗ്ധാഭിപ്രായം. ഇത് ജില്ലയിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ പ്രീമിയം വില ലഭിക്കാന്‍ സഹായിക്കും. ടൂറിസം രംഗത്ത് കുതിച്ചുചാട്ടം സാധ്യമാക്കും.
സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും മുടക്കാത പദ്ധതി നടപ്പാക്കാനാകും. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുണ്ട്. സാസ്കി(സ്പെഷ്യല്‍ അസിസ്റ്റന്‍സ് റ്റു സ്റ്റേറ്റ് ഗവണ്മെന്റ്സ് ഫോര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്) ഇതില്‍ പ്രധാനപ്പെട്ടതാണ്. 2026-27ല്‍ രണ്ട് ലക്ഷം കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിസ്ഥാന വികസന പദ്ധതികള്‍ക്ക് 50 വര്‍ഷത്തെ പലിശരഹിത വായ്പയായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഈ വായ്പ ലഭിക്കാനുള്ള എല്ലാ യോഗ്യതയും കോഴിക്കോട്-ബത്തേരി അതിവേഗ പാതയ്ക്കുണ്ട്. റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പറേഷന്, എല്‍ഐസി മുതലായവയില്‍നിന്നു ദീര്‍ഘകാല വായ്പകള്‍ ഈ പദ്ധതിക്ക് ലഭിക്കും. പാതയുടെ ആദ്യഘട്ടം ഡിപിആര്‍ തയാറാക്കുന്നതിന് അഞ്ച് കോടി രൂപ മാത്രമാണ് ഡിഎംആര്‍സി ആവശ്യപ്പെട്ടത്. ഇത് നല്കാന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്‍വീനര്‍ അഡ്വ.ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ. മത്തായി, എം.എ. അസൈനാര്‍, രാജന് തോമസ്, അബ്ദുള്‍ റസാഖ്, അഡ്വ.ജോസ് തണ്ണിക്കോട്, മോഹന്‍ നവരംഗ്, ജേക്കബ് ബത്തേരി, നാസര്‍ കാസിം, എല്‍ദോ, സി.കെ. ആരിഫ്, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗീസ്, ജോസ്, സി.എച്ച്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
