Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

ബത്തേരിയുടെ യാഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ബുള്ളറ്റ് ട്രെയിൻ പ്രഖ്യാപനം; എം.എൽ.എ ജനങ്ങളെകബളിപ്പിക്കുന്നു: എസ്.ഡി.പി.ഐഎസ്.ബത്തേരി

ബത്തേരി: സുൽത്താൻ ബത്തേരി മണ്ഡലത്തിൻ്റെ സാമ്പത്തിക, വ്യാപാര മേഖലകളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട എം.എൽ.എ., ബുള്ളറ്റ് ട്രെയിൻ പോലുള്ള വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ വീണ്ടും വികസനത്തിൻ്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എസ്.ഡി.പി.ഐ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം വയനാടിൻ്റെ വ്യാപാര മേഖലയ്ക്കും വിനോദസഞ്ചാര രംഗത്തിനും വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുകയും ചെറുകിട കച്ചവടക്കാരുടെ ഉപജീവനം പ്രതിസന്ധിയിലാവുകയും ചെയ്യുന്ന സാഹചര്യമാണ്. ടൂറിസം മേഖലയുടെ വളർച്ച മുരടിച്ചിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങളും ഗതാഗത പ്രതിസന്ധികളും ജനങ്ങളുടെയും വ്യാപാരികളുടെയും സഞ്ചാരികളുടെയും ജീവിതത്തെ ഒരുപോലെ ബാധിക്കുന്നു. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും രാത്രിയാത്രാ നിരോധനം നീക്കുന്നതിനും ശക്തമായ ഇടപെടൽ നടത്താൻ കഴിയാത്ത ജനപ്രതിനിധി, പ്രായോഗികതയും സമയപരിധിയും വ്യക്തമല്ലാത്ത ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി രംഗത്തെത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വയനാട്ടിലെ ജനങ്ങളുടെ പദ്ധതികൾ പ്രഖ്യാപിച്ച് സ്വപ്‌നലോകത്ത് തളച്ചിടുന്നതിനു പകരം നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് ജനപ്രതിനിധികളിൽ നിന്നുണ്ടാകേണ്ടതെന്നും എസ്.ഡി.പി.ഐ.

വയനാടിൻ്റെ യാത്രാപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, രാത്രിയാത്ര നിരോധനം നീക്കാൻ ശക്തമായ ഇടപെടൽ നടത്തുക, വ്യാപാരടൂറിസം മേഖലകളെ പുനരുജ്ജീവിപ്പിക്കുക അടിയന്തരമായി പരിഗണിക്കേണ്ടത്.

പ്രഖ്യാപനങ്ങളല്ല, ജനജീവിതത്തിൽ പ്രതിഫലിക്കുന്ന വികസനവും പരിഹാരങ്ങളുമാണ് സുൽത്താൻ ബത്തേരിക്ക് ആവശ്യമെന്നും എസ്.ഡി.പി.ഐ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *