മാനന്തവാടിമുനിസിപ്പൽകേരളോത്സവം: ലോഗോ പ്രകാശനം നടത്തി
മാനന്തവാടി: മുനിസിപ്പല്‍ കേരളോത്സവം ലോഗോ പ്രകാശനം പൊലിസ് സ്റ്റേഷന്‍ പരിസരത്ത് നടത്തിയ ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. കൃഷി മന്ത്രി ടി. സിദ്ദിഖ്, എംഎല്‍എമാരായ ഉഷ വിജയന്‍, ഐ.സി. ബാലകൃഷ്ണന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ-കലാകായിക-സാംസ്‌കാരിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ്. മൂസ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജോര്‍ജ്, കൗണ്‍സിലര്‍മാരായ സി. കുഞ്ഞബ്ദുള്ള, റജില ഹരി, റസീന സിദ്ദിഖ്, പ്രദീപന്‍, സജ്‌ന തുടങ്ങിയവര്‍ പങ്കെടുത്തു. ജില്‍സ് ഫാന്റസി ആണ് ലോഗോ രൂപകല്‍പന ചെയ്തത്. 23ന് സമാപിക്കുന്ന വിധത്തിലാണ് കേരളോത്സവം പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
