Event More NewsFeature NewsNewsPoliticsPopular News

പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇന്നത്തെ നിയോജക മണ്ഡലത്തിലെ പരിപാടികൾ

കൽപറ്റ: ഇന്നു രാവിലെ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടിയിൽ കമ്മനയിലും, തൃശ്ശില്ലേരിയിലും സ്മാർട്ട്‌ അങ്കണവാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പ്രിയദർശിനി ടീ ഫാക്ടറിയുടെ നവീകരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി. മുൻകയ്യെടുത്ത് ലഭ്യമാക്കിയ സി.എസ്.ആർ. പദ്ധതിയുടെ പുരോഗതിയും വിലയിരുത്തും.

നാളെ സുഗന്ധഗിരി ലോവർ പ്രൈമറി സ്കൂൾ സന്ദർശിച്ചതിനു ശേഷം പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ എം.പി ഫണ്ടിൽ നിന്ന് നടപ്പാക്കിയ ഡിജിറ്റൽ ക്ലാസ്റൂമുകളുടെ ഉദ്‌ഘാടനവും കിഴുപറമ്പ, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങൾക്ക് എം. പി. ഫണ്ട് ഉപയോഗിച്ച് മേടിച്ച മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളുടെ ഫ്ലാഗ് ഓഫും പ്രിയങ്ക ഗാന്ധി എം.പി. നിർവഹിക്കും.

വണ്ടൂർ, നിലമ്പൂർ, എറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകൾക്കുള്ള ആറ് സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും കാപ്പിൽകരാട് ജി. എച്ച്. എസിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തുടർന്ന് നിലമ്പൂർ ഐ. ജി. എം. എം. ആർ. സ്‌കൂളിലും സന്ദർശനം നടത്തും

Leave a Reply

Your email address will not be published. Required fields are marked *