Feature NewsNewsPopular NewsRecent News

പ്രിയങ്ക ഗാന്ധി എം.പി ഇന്നു മുതൽ മണ്ഡലത്തിൽ

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി എം.പി ഇന്നു വയനാട്ടിൽ എത്തും. വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അവർ റോഡ് മാർഗം കൽപറ്റയിലേക്ക് തിരിക്കും.

നാളെ രാവിലെ ചെറുവയൽ രാമന്റെ കുടുംബത്തെ സന്ദർശിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി മാനന്തവാടിയിൽ കമ്മനയിലും, തൃശ്ശിലേരിയിലും സ്മാർട്ട്‌ അങ്കണവാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പ്രിയദർശിനി ടീ ഫാക്ടറിയുടെ നവീകരണത്തിനായി പ്രിയങ്ക ഗാന്ധി എം.പി. മുൻകൈയ്യെടുത്ത് ലഭ്യമാക്കിയ സി.എസ്.ആർ. പദ്ധതിയുടെ പുരോഗതിയും വിലയിരുത്തും.

വെള്ളിയാഴ്ച കൽപറ്റയിലെ സുഗന്ധഗിരി ലോവർ പ്രൈമറി സ്കൂൾ സന്ദർശിച്ചതിന് ശേഷം പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ എം.പി ഫണ്ടിൽ നടപ്പാക്കിയ ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്‌ഘാടനവും കിഴുപറമ്പ, വെറ്റിലപ്പാറ ആരോഗ്യ കേന്ദ്രങ്ങൾക്ക് എം. പി. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഡിസ്പെൻസറി വാഹനങ്ങളുടെ ഫ്ലാഗ് ഓഫും പ്രിയങ്ക ഗാന്ധി നിർവഹിക്കും.

വണ്ടൂർ, നിലമ്പൂർ, എറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകൾക്കുള്ള ആറ് സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമവും കാപ്പിൽകരാട് ജി. എച്ച്. എസിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തുടർന്ന് നിലമ്പൂർ ഐ. ജി. എം. എം. ആർ. സ്‌കൂളിലും സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി ശനിയാഴ്ച ഡൽഹിക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *