ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വൊളന്റിയർമാരു ടെ ഇടപെടൽ; 6 കുട്ടികൾക്ക് വീണ്ടും പഠന വഴിയൊരുങ്ങി
കൽപറ്റ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ബച്ച്പൻ ബച്ചാവോ ആന്തോളൻ പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമ പഞ്ചായത്തിലെ പാറക്കണ്ടി ഊരിലെ 6 കുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പാരാ സലീഗൽ വൊളൻ്റിയർമാർ ഒരു വർഷത്തിലേറെയായി നടത്തിയ നിരന്തര ഇടപെടലുകൾ ഫലം കണ്ടു.
ഊരിലെ ബാലന്റെയും ശ്രീദേവിയുടെയും മൂത്ത മകൾ, പിതാവ് ബാലൻ്റെ മരണത്തെ തുടർന്നു കരിങ്കുറ്റിയിലെ ഹോസ്റ്റലിൽ നിന്നു വീട്ടിലെത്തിയ ശേഷം തിരികെ പോയിരുന്നില്ല. തരിയോട് ഗവ. എൽപി സ്കൂളിൽ പഠിച്ചിരുന്ന ശ്രേയയയുടെ 2 സഹോദരങ്ങളും ഊരിലെ ബാബുവിൻ്റെയും സുമിത്രയുടെയും 3 കുട്ടികളും പലപ്പോഴും സ്കൂളിൽ എത്താറില്ലായിരുന്നു.
ഊരിലെ കുട്ടികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുർന്ന് 2025 ജൂണിൽ വൊളന്റിയർമാരായ ശ്രീകലയും ഫാരിഷയും പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഊരിലെ പ്രശ്നങ്ങൾ ധരിപ്പിച്ചു.
തുടർന്ന് ഗോത്രവർഗ പദ്ധതിയിൽ ഉൾപ്പെട്ട പാരാ ലീഗൽ വൊളന്റിയർമാരായ വേലായുധൻ, ഷൈല എന്നിവരുമൊത്ത് നംവബർ മുതൽ ഊരിൽ സന്ദർശം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം, ട്രൈബൽ പ്രമോട്ടർ, ആശാ വർക്കർ തുടങ്ങിയവരുമായി സഹകരിച്ച് കുടുംബങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹാര സ നടപടികൾക്കായി നിരന്തരം ഇടപെടുകയും ചെയ്തു.
സെപ്റ്റംബറിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ ആർ.അനിത ഊര് സന്ദർശിച്ചു. ഇവരുടെ പഠനം മുടങ്ങാതിരിക്കാനുള്ള ഇടപെടലുകൾ ശക്തമാക്കി. ആദ്യം ശ്രേയയെ കരിങ്കുറ്റിയിലെ ഹോസറ്റലിൽ തിരികെ എത്തിച്ചു.
ശ്രേയയുടെ സഹോദരങ്ങളായ 2 പേരെയും ഊരിലെ ബാബുവിന്റെയും സുമിത്രയുടെയും 3 കുട്ടികളെയും ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം ആറളം ഹോസ്റ്റലിൽ എത്തിച്ച് തുടർ വിദ്യാഭ്യാസവും സുരക്ഷിതമായ താമസം, ഭക്ഷണം എന്നിവ ഉറപ്പാക്കി.
