Feature NewsNewsPopular NewsRecent News

മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി: മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ജില്ലാ കലക്ടർ വി.ചെൽസാസിന വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈലയ്ക്ക് നൽകി പ്രകാശനം ചെയ്തു. നവംബർ 17,18,19,20, 21 തിയ്യതികളിൽ വെള്ളമുണ്ട ജി.എം.എച്ച്. എസ്.എസ് ലും എ.യു.പി.സ്കൂളിലുമാണ് കലോത്സവം നടക്കുന്നത്. മനോജ് പീലി കായക്കൊടിയാണ് കലോത്സവത്തിനുള്ള ലോഗോ രൂപകൽപ്പന ചെയ്തത്. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷമീർ തുരുത്തിയിൽ, ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം ജനറൽ കൺവീനർ ബിന്ദു കെ. വർക്കി, വർക്കിംഗ് ചെയർമാൻ മൊയ‌ ആറങ്ങാടൻ, മാനന്തവാടി എ.ഇ.ഒ എം.സുനിൽ കുമാർ, എച്ച്.എം സി.ടി ബീന, ഷൈല, എസ്‌.എം സി ചെയർമാൻ കെ.സി കെ നജ്‌മുദ്ധീൻ, സുബൈർ ഗദ്ദാഫി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *