Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

സുൽത്താൻബത്തേരി ഉപജില്ലാ കലോത്സവം: ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകനയോഗം ചേർന്നു

പുൽപ്പള്ളി :2026- നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന സുൽത്താൻബത്തേരി ഉപജില്ലാ കലോത്സവത്തിന്റെ അവലോകനയോഗം ചേർന്നു.

ഫിനാൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കലോത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളും വരവ്-ചെലവ് കണക്കുകളും വിശദമായി ചർച്ച ചെയ്തു.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് :ബിന്ദു പ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഹേഷ്, സ്കൂൾ പ്രിൻസിപ്പാൾ കെ.എസ്. സതി, എൻ.യു. ഉലഹന്നാൻ, പി.ഡി. ജോണി, പി.ടി.എ. പ്രസിഡന്റ് അൻസാജ് ആന്റണി, ബാബു പ്രണവം, ഷിജി ടീച്ചർ, അജേഷ് സുപ്രിയ, മോഹൻദാസ് സാർ, ശ്യാം സാർ, സുജോ സാർ, വിജയൻ കുടിലിൽ, പി.എം. കുര്യൻ, പ്രവീൺ, വിദ്യാർത്ഥി ഹൈസ്കൂൾ പ്രധാന അധ്യാപിക ഷൈനി ജേക്കബ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *