പോക്സോ നിയമം; നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ബത്തേരി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ നൽസ സ്കീം ‘സുരക്ഷിത് ബച്പൻ
അഭിയാൻ’ പദ്ധതിയുടെ ഭാഗമായി
നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂളിൽനടന്ന
പരിപാടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി
ചെയർപേഴ്സണും സുൽത്താൻ ബത്തേരി സബ്
ജഡ്ജുമായ ശ്രീജ ജനാർദ്ദനൻ നായർ ഉദ്ഘാടനം
ചെയ്തു.തുടർന്ന് പോക്സോ നിയമം 2012ലെ
പ്രസക്തമായ നിയമവ്യവസ്ഥകളെക്കുറിച്ച് അവർ
ബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികളുടെ
സുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ടുള്ള
നിയമപരമായ അവബോധം വളർത്തുന്നതിന്
പരിപാടി സഹായകമായി.സ്കൂൾ പ്രിൻസിപ്പൽ
ചാക്കോ സി.ജെ. സ്വാഗതം ആശംസിച്ചു. രജനി ടീച്ചർ
നന്ദി പറഞ്ഞു.താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി
സെക്രട്ടറി പ്രജീഷ് വി.പി., പാരാ ലീഗൽ
വോളണ്ടിയർമാരായ മുഹമ്മദ് അബ്ദുൽ റഹ്മാൻ,
റസിയ കെ., വിസ്മയ കെ.കെ., ആര്യ പി.എം.
എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
