പാലിയേറ്റീവ് രോഗികൾക്ക് തരിയോട് പാൽ സൊസൈറ്റിയുടെ സഹായ ഹസ്തം
തരിയോട്: സഖാവ് വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പരിചരണ പ്രവർത്തനങ്ങൾക്കായി തരിയോട് പാൽ സൊസൈറ്റി നൽകിയ ഉപകരണങ്ങൾ കൈമാറി. സൊസൈറ്റി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഉപകരണങ്ങൾ കൈമാറിയത്. പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി കൺവീനർ പി.കെ. മുസ്തഫ സ്വാഗതം ആശംസിച്ചു. ചെയർമാൻ ഷിബു കെ.ടി. അധ്യക്ഷത വഹിച്ചു. തരിയോട് പാൽ സൊസൈറ്റി പ്രസിഡൻ്റ് ജോണി എം.ടി., സെക്രട്ടറി ബിന്ദു, ബോർഡ് അംഗം മണിയൻ പാമ്പുംകുനി എന്നിവർ ചേർന്ന് ഉപകരണങ്ങൾ പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി. പാൽ സൊസൈറ്റിയിലെ മറ്റ് ബോർഡ് അംഗങ്ങൾ, പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാരായ റോബർട്ട്, അനിൽ കൃഷ്ണ, ബിജു കെ.ടി. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ചലനശേഷിക്കും ദൈനംദിന പരിചരണത്തിനും പ്രയാസങ്ങൾ നേരിടുന്ന പാലിയേറ്റീവ് രോഗികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സഹായത്തിന് തരിയോട് പാൽ സൊസൈറ്റി ഭരണസമിതിക്കും ജീവനക്കാർക്കും സഖാവ് വർഗ്ഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി നന്ദി അറിയിച്ചു.
