Event More NewsFeature NewsNewsPoliticsPopular NewsRecent News

ചുണ്ടേലിൽ കരോക്കെ ഗാനാലാപന മത്സരവും വയലാർ അനുസ്മരണവും ഒന്നിന്

കല്‍പ്പറ്റ: ചുണ്ടേല്‍ ഉപാസന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷിക ദിനമായ നവംബര്‍ ഒന്നിന് ചുണ്ടേല്‍ സാംസ്‌കാരിക നിലയത്തില്‍ ജില്ലാതല കരോക്കെ ചലച്ചിത്ര ഗാനാലാപന മത്സരവും വയലാര്‍ രാമവര്‍മ അനുസ്മരണവും നടത്തും. ക്ലബ് രക്ഷാധികാരികളായ എന്‍.ഒ. ദേവസി, എം. ജനാര്‍ദനന്‍, പ്രസിഡന്റ് വിന്‍സി വില്യംസ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം മായ രതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞടുത്ത 20 പേര്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് അനുസ്മരണവും സാംസ്‌കാരിക സമ്മേളനവും വയലാറിന്റെ മകനും ചലച്ചിത്രഗാന രചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ ഉദ്ഘാടനം ചെയ്യും. ഗാനാലാപന മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള കാഷ് പ്രൈസ് അദ്ദേഹം വിതരണം ചെയ്യും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ.പി. ചാത്തുക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മത്സരത്തില്‍ ഒന്നു മുതല്‍ അഞ്ച് വരെ സ്ഥാനം നേടുന്നവരും പ്രാദേശിക ഗായകരും പങ്കെടുക്കുന്ന ഗാനമേള അരങ്ങേറും

Leave a Reply

Your email address will not be published. Required fields are marked *