Feature NewsNewsPopular NewsRecent News

കോളേജ് വിദ്യാർത്ഥികൾക്കായി ‘മേധ 2026’ പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു

കൽപ്പറ്റ: വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ഡി സി ഐ പി വയനാടിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “മേധ 2026” പൊതുവിജ്ഞാന ക്വിസ് സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ അറിവുകൾ പങ്കുവയ്ക്കാനും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പൊതുവിജ്ഞാനം, ചിന്താശേഷി, നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മുട്ടിൽ ഡബ്ല്യൂ. എം. ഓ ആർട്സ് & സയൻസ് കോളേജിൽ വെച്ചു നടന്ന മത്സരത്തിൽ ഡെപ്യൂട്ടി കളക്ടർ ഇ. സുരേഷ് ബാബു ക്വിസ് മാസ്റ്ററായി. അറിവിനെയും കഴിവിനെയും മത്സരബോധത്തോടൊപ്പം സൗഹൃദപരമായി അവതരിപ്പിക്കുന്ന വേദിക്ക് ജില്ലാ ഭരണകൂടം അവസരമൊരുക്കി. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് ട്രെയിനികളായ ആൻ മരിയ, അനഖ ദാസ്, നവ്യ റ്റി.ജി., ശിഖ പി.എസ്., അസിൻ മരിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിലെ വിജയികൾക്ക് മുട്ടിൽ ഡബ്ല്യൂ. എം. ഓ. കോളേജ് പ്രിൻസിപ്പൽ ഡോ. ഹേമലത. സി. പി. ക്യാഷ് പ്രൈസ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *